കി​ടു കി​ഷ​ൻ..! മും​ബൈ ഇ​ന്ത്യ​ൻ​സി​നു കൂ​റ്റ​ൻ ജ​യം

കോ​ൽ​ക്ക​ത്ത: നി​ർ‌​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു കൂ​റ്റ​ൻ വി​ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​നെ 102 റ​ൺ​സി​നു മും​ബൈ പ​രാ​ജ​യ​പ്പെ​ടു​ത്തി. മും​ബൈ ഉ​യ​ർ​ത്തി​യ 211 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത 108 റ​ൺ​സി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ജ​യ​ത്തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്തി.

ഇ​ഷാ​ൻ കി​ഷ​ന്‍റെ വെ​ടി​ക്കെ​ട്ടി​ൽ പി​റ​ന്ന മും​ബൈ​യു​ടെ കൂ​റ്റ​ൻ സ്കോ​റി​നെ പി​ന്തു​ട​രാ​ൻ കോ​ൽ​ക്ക​ത്ത​യി​ൽ ക​രു​ത്തു​ള്ള​വ​രു​ണ്ടാ​യി​രു​ന്നി​ല്ല. ഓ​പ്പ​ണ​ർ ക്രി​സ് ലി​ന്നും (21) നി​തീ​ഷ് റാ​ണ​യും (21) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

വാ​ല​റ്റ​ത്ത് ടോം ​കു​റാ​നും (18) ചെ​റു ശ്ര​മം ന​ട​ത്തി. ആ​റു പേ​രാ​ണ് ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം കാ​ണാ​തി​രു​ന്ന​ത്. ആ​രും 21 റ​ൺ​സി​ൽ കൂ​ടു​ത​ൽ സ്കോ​ർ ചെ​യ്തി​ല്ല. ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ സം​ഭാവന മൂ​ന്നു പ​ന്തി​ൽ അ​ഞ്ചു റ​ൺ​സാ​യി​രു​ന്നു.

ഇ​ഷാ​ൻ കി​ഷ​ൻ (62) നേ​ടി​യ അ​തി​വേ​ഗ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് മും​ബൈ 211 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം കു​റി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പു​റ​ത്താ​കു​മെ​ന്ന നി​ല​യി​ൽ ജ​യി​ക്കാ​ൻ ഉ​റ​ച്ചാ​യി​രു​ന്നു മും​ബൈ ക​ള​ത്തി​ലെ​ത്തി​യ​ത്. മെ​ല്ലെ​ത്തു​ട​ങ്ങി​യ മും​ബൈ അ​തി​വേ​ഗ ട്രാ​ക്കി​ലാ​യ​ത് ഇ​ഷാ​ന്‍റെ വ​ര​വി​ലാ​യി​രു​ന്നു.

പ​ത്തൊ​ൻ​പ​തു​കാ​ര​ൻ പ​യ്യ​ൻ വെ​റും 21 പ​ന്തി​ൽ​നി​ന്നാ​ണ് 62 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യ​ത്. ആ​റു സി​ക്സും അ​ഞ്ചു ഫോ​റു​മാ​ണ് ആ ​ബാ​റ്റി​ൽ​നി​ന്നും പാ​ഞ്ഞ​ത്. ഇ​ഷാ​ൻ 17 പ​ന്തു​ക​ളി​ൽ​നി​ന്ന് അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി.

ഓ​പ്പ​ണ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വും (36), ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (36) മി​ക​ച്ചു ബാ​റ്റു ചെ​യ്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ ബെ​ൻ ക​ട്ടിം​ഗി​ന്‍റെ കൂ​റ്റ​ൻ അ​ടി​ക​ളാ​ണ് സ്കോ​ർ 200 ക​ട​ത്തി​യ​ത്. ക​ട്ടിം​ഗ് ഒ​മ്പ​തു പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും പ​റ​ത്തി.

 

Related posts