തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച പട്ടികയിൽനിന്നു സിപിഎം നേതാവിന്റെ പേര് ഗവർണർ ഒഴിവാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ.എ. റഷീദിനെയാണ് ഒഴിവാക്കിയത്. പോലീസ് റിപ്പോർട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.
വിവരാവകാശ കമ്മീഷനിൽ ചെയർമാർ വിൽസണ് എം. പോൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതേതുടർന്നാണ് അഞ്ചംഗങ്ങളുടെ പട്ടിക സർക്കാർ ഗവർണർക്ക് അയച്ചത്. ഈ പട്ടികയിൽനിന്നാണ് റഷീദിനെ ഒഴിവാക്കിയത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് റഷീദിനെതിരെ ആരോപണം ഉയർന്നിരുന്നു.
കെ.വി. സുധാരൻ. പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.എൽ. വിവേകാനന്ദൻ എന്നിവരുടെ പേരുകൾ ഗർണർ അംഗീകരിച്ചു. ഇതോടെ ഇവരുടെ നിയമനം സാധുവായി.