വർണച്ചില്ലഴകിലേറി മറ്റൊരു തീരം കൂടി. ജപ്പാനിലെ ഓമുറിയിലുള്ള കടൽത്തീരമാണ് ബഹുവർണമുള്ള ചില്ലുകളുടെ നിക്ഷേപത്താൽ ശ്രദ്ധേയമാകുന്നത്. ഇതോടെ ലോകത്തെ ഗ്ലാസ് ബീച്ചുകളുടെ നിരയിൽ ഈ തീരവും ഇടം പിടിച്ചു.
മാക് കെറിച്ചർ ബീച്ച്, റഷ്യയിലെ ഒസൂറി ബീച്ച് എന്നിവയാണ് ലോകത്തെ പ്രധാന ഗ്ലാസ്ബീച്ചുകൾ. ഗ്ലാസുകളുടെ സ്ഥിര നിക്ഷേപമില്ലാത്ത സീസണൽ ഗ്ലാസ് ബീച്ചുകളും ലോകത്തുണ്ട്, ജപ്പാനിലെ പുതിയ ഗ്ലാസ് ബീച്ചിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇങ്ങോട്ടേക്കും സഞ്ചാരികളുടെ ഒഴുക്കാണ്.
കടലിലെത്തുന്ന മാലിന്യങ്ങളാണ് രൂപാന്തരം സംഭവിച്ചു ഗ്ലാസ് രൂപത്തിൽ തീരത്തടിയുന്നത്.