കരുനാഗപ്പള്ളി: കുലശേഖരപുരത്ത് അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ യുവതിയുടെ ഒത്താശയേടെ അഞ്ച് അംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. കുലശേഖരപുരം ആദിനാട് വടക്ക് മാനൂർ തെക്കടത്ത് ലക്ഷം വീട്ടിൽ അനീഷ് (32)നാണ് മർദനം ഏറ്റത്.
കഴിഞ്ഞ കുറേ ആഴ്ചകൾ കൊണ്ട് കുലശേഖരപുരത്തെ ഒരു വീട് കേന്ദ്രീകരിച്ച് അനാശ്യാസപ്രവർത്തനങ്ങൾ നടക്കുന്നതും രാത്രി കാലങ്ങളിൽ പരിചയം ഇല്ലത്തവരെ കാണുകയും ചെയ്തിരുന്നു. ഇതിനെ അനിഷ് പലപ്പോഴും ചോദ്യം ചെയ്യ്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാവിലെ 9.30 ഓടെ പ്രദേശത്തെ ഒരു യുവതിയുടെ മൊബൈൽ ഫോണിൽ അനിഷിനെ വിളിച്ച് വീട്ടിൽ വരുത്തുകയും യുവതിയുടെ നിർദേശ പ്രകാരം അഞ്ച് അംഗം സംഘം ഓട്ടോറിക്ഷയിലും, ബൈക്കുകളിലും എത്തി കമ്പിവടി കൊണ്ട് തലയ്കും, കൈകാലുകളിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാരെ കണ്ട് ആക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ അനിഷിനെ നാട്ടുകർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. യുവാവിനെ മർദിക്കാൻ എത്തിയ സംഘത്തിന്റെ ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും കരുനാഗപ്പള്ളി പോലിസ് കസ്റ്റഡിയിൽ എടുത്തു. കണ്ടാലറിയാവുന്ന അഞ്ച് പേർക്ക് എതിരെ യുവാവ് കരുനാഗപ്പള്ളി പോലിസിൽ പരാതി നൽകി.