ഭാര്യാസഹോദരനെ വിവാഹം കഴിച്ചു! ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ചു കൊന്നു; നിറയൊഴിച്ചത് ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍

സോ​ണി​പ​ത്: ഹ​രി​യാ​ന​യി​ലെ സോ​ണി​പ​തി​ൽ ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി​യെ യു​വാ​വ് വെ​ടി​വ​ച്ചു കൊ​ന്നു. ഭാ​ര്യാ​സ​ഹോ​ദ​ര​നെ വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സോ​ണി​പ​തി​ലെ ലാ​തി​ലാ​ണ് സം​ഭ​വം. പ്ര​തി വി​ക്ര​മും (35) ര​ണ്ട് കൂ​ട്ടാ​ളി​ക​ളും കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു.

ചാ​പ്പാ​ർ സ്വ​ദേ​ശി​യാ​യ വി​ക്രം ലാ​തി​ൽ​നി​ന്നാ​ണ് വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം വി​ക്ര​മി​ന്‍റെ സ​ഹോ​ദ​രി നി​ക്കോ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ദീ​പ​ക്കു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ഇ​വ​രു​ടെ ബ​ന്ധം വി​ക്ര​മി​ന്‍റെ കു​ടും​ബം എ​തി​ർ​ത്തു. എ​ന്നാ​ൽ വി​ല​ക്ക് വ​ക​വെ​യ്ക്കാ​തെ മൂ​ന്നു വ​ർ​ഷം മു​മ്പ് ദീ​പ​ക്കി​നെ നി​ക്കോ വി​വാ​ഹം ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ലാ​തി​ലെ​ത്തി​യ വി​ക്ര​മും സു​ഹൃ​ത്തു​ക്ക​ളും നി​ക്കോ​യെ വെ‌​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ന്ന നി​ക്കോ​യു​ടെ ക​ഴു​ത്തി​ലാ​ണ് നി​റ​യൊ​ഴി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ നി​ക്കോ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts