കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നതിൽ കേരള കോണ്‍ഗ്രസ്-എം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി എംപി. പാർട്ടി എല്ലാ വിഷയവും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ അന്തിമ തീരുമാനം ഏകകണ്ഠമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കോട്ടയത്ത് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് ജോസ് കെ മാണി രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പ്രമുഖ പാർട്ടികൾ എല്ലാം.