അമല പോളിന്റെ ഹോട്ട് വീഡിയോകള്‍ കാണുന്നതിനായി സ്ബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന മെസേജുകള്‍ എനിക്കും കിട്ടാറുണ്ട്! ഫോണിനും മെസേജുകള്‍ക്കും ഇന്റര്‍നെറ്റിനും തന്റെ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അമലാ പോള്‍

ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നിവയൊക്കെ ഇന്ന് ബഹുഭൂരിപക്ഷം ആളുകളും അനാവശ്യ കാര്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് മറ്റുള്ളവരെ അസഭ്യം പറയാനും മറ്റുള്ളവരുടെ സ്വകാര്യതകളിലേയ്ക്ക് നുഴഞ്ഞ് കയറാനും സെലിബ്രിറ്റികളെ, പ്രത്യേകിച്ച് സിനിമാമേഖലയിലുള്ളവരെ അപമാനിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് പലരും സോഷ്യല്‍മീഡിയ, അല്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി നടത്തുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള നടപടികള്‍ വികാരവിചാരങ്ങളുള്ള, സാധാരണ മനുഷ്യര്‍ തന്നെയായ സെലിബ്രിറ്റികളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണിപ്പോള്‍ നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് അമല പോള്‍ ഇക്കാര്യം പറഞ്ഞത്. അമലയുടെ വാക്കുകളിങ്ങനെ…

ചില അവസരങ്ങളില്‍ കടുത്ത ആരാധന ശല്യമായി തീരാറുണ്ട്. അതിന്റെ ഫലമാകട്ടെ നിലക്കാത്ത ഫോണ്‍കോളുകളും സന്ദേശങ്ങളും. എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. ‘അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌ക്രൈബ് ചെയ്യൂ’ എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്

 

Related posts