തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് ശ്യാമള ആരോപിച്ചു. സിപിഎം നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയത്. പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള സ്വകാര്യ ചാനലിനോട് പറഞ്ഞു.
പോലീസ് മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ഏപ്രിൽ ഒന്പതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.