ബസില്‍ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ദുരനുഭവങ്ങളെപ്പറ്റി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരം ഒരു അനുഭവം തുറന്നെഴുതിയിരിക്കുകയാണ് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത അന്‍സു സാബു ആലുങ്കല്‍ എന്ന യുവതി. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ആണുങ്ങളെ അടച്ചാക്ഷേപിക്കേണ്ടെന്നും തനിക്ക് ബസില്‍ പ്രശ്നം നേരിട്ടപ്പോള്‍ സഹായത്തിന് എത്തിയത് അപരിചിതനായ ഒരു യുവാവാണെന്നും അന്‍സു കുറിപ്പില്‍ പറയുന്നു. അജ്ഞാതനായ ആ യുവാവിന് നന്ദി പ്രകടിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് കഥയിലെ വില്ലന്‍. ഡ്രൈവര്‍ക്ക് പകരം കണ്ടക്ടര്‍ ബസ് ഓടിച്ചപ്പോള്‍ ഉണ്ടായ അനുഭവം യുവതി പറയുന്നതിങ്ങനെ…
സനുഷയെ ഒരാള്‍ ശല്യം ചെയ്തപ്പോള്‍ കൈയും കെട്ടി നോക്കി നിന്ന ഒരു ജനതയെ നമ്മള് കണ്ടിരുന്നു… എന്നാല്‍ ഇതെല്ലം തെറ്റിച്ചുകൊണ്ട് ഇന്ന് ഒരു യുവാവ് എന്റെ മുന്നില്‍ പ്രേത്യേക്ഷപ്പെട്ടു… ഇന്നലെ രാത്രി ഞാന്‍ തൃശ്ശൂരില്‍ നിന്നും കഴക്കൂട്ടം (തിരുവനന്തപുരം) വരെ യാത്ര ചെയ്യുകയായിരുന്നു. സമയം ഏതാണ്ട് പാതി രാത്രി കഴിഞ്ഞിരുന്നു. K S R T C- യുടെ മിന്നല്‍ സെര്‍വിസില്‍ ആയിരുന്നു യാത്ര. പുലര്‍ച്ചെയോട് കൂടി എനിക്ക് കഴക്കൂട്ടം എത്താം എന്നതിനാല്‍ മിക്കപ്പോഴും ഈ ബസ് തന്നെയാണ് ഞാന്‍ തിരഞ്ഞെടുകാര് .ഞാന്‍ രാത്രി യാത്രകള്‍ പലപ്പോഴും നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ആ Bus-ഇലെ Conductor-ഇലും Driver-ഇലും ഉള്ള വിശ്വാസത്തിലാണ് ഞന്‍ യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇതെല്ലം തെറ്റിക്കുന്നതായിരുന്നു ഇന്നലെ നടന്നത്.
തൃശ്ശൂരില്‍ നിന്നും ഞാന്‍ ബസില്‍ കയറി. window seat ഞാന്‍ reserve ചെയ്തിരുന്നു. Conductor വന്നു ടിക്കറ്റ് check ചെയ്തു. കഴക്കൂട്ടം അന്ന് ഞാന്‍ ഇറങ്ങുന്നതെന്ന് conductor ചോദിച് മനസിലാക്കി. ഞാന്‍ പേടിക്കാതിരിക്കാന്‍ ആവണം അദ്ദേഹം front seat-ഇല് ഇരിക്കുന്ന കുട്ടിയെക്കാണിച് ആ കുട്ടിയും അവിടെ ഇറങ്ങാനുള്ളതാണെന്ന് പറഞ്ഞു. നല്ല ഒരു മനുഷ്യന്. രാത്രി ആയതിനാല്‍ നന്നേ ഉറക്കം വന്നിരുന്നു. തൃശ്ശൂരില്‍ നിന്ന് ബസ് വിട്ടതും ഞാന്‍ നല്ല ഉറക്കമായിരുന്നു.
എന്റെ അടുത്ത ഒരു പുരുഷനാണ് ഇരുന്നിരുന്നത്. അയാള്‍ അവിടെ ഇരുന്ന് ഉറങ്ങുന്നതോ ഇറങ്ങിപോയതോ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനു ശേഷം ആണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. എവിടെയോ മുതല്‍ ബസ് ഓടിച്ചത് കണ്ടക്ടര്‍ ആയിരുന്നു. ഡ്രൈവര്‍ക്കും rest വേണമല്ലോ… Driver റസ്റ്റ് ചെയ്യാന്‍ വന്നിരുന്നത് എന്റെ അടുത്ത seat-ഇല് . ഇതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ അലപുഴ – കൊല്ലത്തിനിടക് എവിടെയോ എത്തിയപ്പോള്‍ ഞാന്‍ ഉറക്കം ഉണര്‍ന്നു.
അന്‍സുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: