പാലക്കാട്: തുടർച്ചയായി മഴപെയ്യുന്പോൾ ഉണ്ടാകുന്ന ഇടിയിലും മിന്നലിലും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.സുരേഷ്ബാബു അറിയിച്ചു.
അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് മുൻകൂട്ടി തയ്യാറാക്കി വെയ്ക്കുക, വീടിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുക, തീപിടിക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുള്ള വസ്തുക്കൾ പരമാവധി വീട്ടിൽനിന്ന് ഒഴിവാക്കുക,
കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതോ ഒടിഞ്ഞതോ ആയ മരച്ചില്ലകൾ മുറിച്ചുമാറ്റുക, മാധ്യമങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.ഇടിമിന്നൽ സമയത്ത് പരമാവധി വീടുകളിൽനിന്ന് പുറത്തിറങ്ങാതിരിക്കുക, വാഹനങ്ങൾ ഓടിക്കാതെ നിറുത്തിയിടുക, ജനാലകൾ, ലോഹനിർമിതമായ വസ്തുക്കൾ എന്നിവയിൽ സ്പർശിക്കാതിരിക്കുക, ഇലക്ട്രിക്് ഉപകരണങ്ങൾ പ്ലഗിൽ നിന്ന് ഉൗരിയിടുക, ജലാശയങ്ങളിൽ ഇറങ്ങരുത്,
തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അപകടങ്ങൾ ഉണ്ടായാൽ ഉടനെ താലൂക്കിലോ ജില്ലാ ഹെഡ്്ക്വാർട്ടേഴ്സിലോ അറിയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.