ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്ന് വെയ്ൻ റൂണി അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചേക്കേറുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായിരുന്ന റൂണിയുടെ ട്രാൻസ്ഫർ തുക 115 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഈ സീസണിന്റെ തുടക്കത്തിലാണ് റൂണി യുണൈറ്റഡിൽനിന്ന് എവർട്ടണിലേക്ക് എത്തിയത്. 2020വരെ എവർട്ടണുമായി കരാർ ഉണ്ടായിരിക്കേയാണ് റൂണി അമേരിക്കൻ സോക്കർ ലീഗിലെ ഡിസി യുണൈറ്റഡിലേക്ക് നീങ്ങുന്നത്.
31 കളികളിൽനിന്ന് 10 ഗോൾ എവർട്ടണിനായി ഈ സീസണിൽ റൂണി സ്വന്തമാക്കിയിട്ടുണ്ട്. 2003 മുതൽ 2016വരെ ഇംഗ്ലണ്ട് താരമായിരുന്ന റൂണിയുടെ പേരിലാണ് രാജ്യത്തിനായി ഏറ്റവും അധികം ഗോൾ (119 കളികളിൽനിന്ന് 53 ഗോൾ) നേടിയതിന്റെ റിക്കാർഡ്.