മലപ്പുറം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങൾ പോലീസിന്റെ യശസ് കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിൽനിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പോലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണം. സത്യപ്രതിജ്ഞയിലെ കാര്യങ്ങൾ പോലീസ് എപ്പോഴും പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണം. പോലീസിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.