പൊൻകുന്നം: പൊൻകുന്നത്ത് സിഐടിയു – ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറക്കടവിൽ ഇന്നലെ രാത്രിയാണ് മൂന്ന് സിഐടിയു- ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വേട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു.
തെക്കേത്തു കവലയിലെ ഡിവൈഎഫ്ഐ – സിഐടിയു പ്രവർത്തകരായ വിഷ്ണുനികേതനിൽ വിഷ്ണു രാജ് (23) തെക്കേത്തു കവല കൊട്ടാടിക്കുന്നേൽ സാജൻ (33) പൊൻകുന്നം ചിറക്കടവ് തെക്കേത്ത് കവല പള്ളത്ത് രഞ്ജിത്ത് (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പത്തോടെ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള ആൽത്തറക്ക് അടുത്തു വെച്ചാ ആക്രമണം. വിഷ്ണു രാജും, സുഹൃത്തുക്കളായ സാജനും, രഞ്ജിത്തും വീട്ടിലേയ്ക്കു പോകും വഴി വിഷ്ണുരാജിന്റെഭാര്യവീടിനു മുന്പിൽ വച്ച് ഒരു സംഘം വടിവാൾ ഉപയോഗിച്ച് മൂവരേയും വെട്ടുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരേയും കോട്ടയം ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ ശസ്ത്രക്രിയക്ക് വിധേയമാക്കി.തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ഒരാളെ വാർഡിലേക്ക് മാറ്റി. രജ്ഞിത്ത്, വിഷ്ണു രാജ് എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്.
സാജനെ വാർഡിലേയ്ക്ക് മാറ്റി. ഇതിനിടെ ഗ്രാമദീപം വായനശാലക്ക് സമീപം രാധാകൃഷ്ണന്റെ വീടിനു നേരെ ആക്രമണമുണ്ടായി. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ പ്രമോദ്, എസ്ഐ എ. സി മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
തെക്കേത്തു കവല, ചിറക്കടവ് ക്ഷേത്രം പടി, ഗ്രാമദീപം എന്നിവടങ്ങളിൽ കൂടുതൽ സേനകൾ എത്തി. പ്രതികൾക്കായി തെരച്ചിൽ നടന്നുവരുന്നതായി പോലിസ് അറിയിച്ചു. ട്ടേറ്റ സംഭവം