മാഹി: സിപിഎം മാഹി ലോക്കൽ കമ്മിറ്റി അംഗം പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബുവിനെ (45) കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥയായ എസ്എസ്പി അപൂർവഗുപ്തയുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 12 ഓളം ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു ബാബു വെട്ടേറ്റു മരിച്ചത്.