മട്ടന്നൂർ: സ്വകാര്യ ബസിൽ ബോംബ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു മട്ടന്നൂരിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു പരിശോധന നടത്തി. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. തലശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവീസ് നടത്തുന്ന ബസിൽ ബോംബ് കടത്തുന്നതായുള്ള വിവരത്തെ തുടർന്നാണ് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന നന്ദനം ബസ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വച്ചു പോലീസ് കസ്റ്റഡിയിലെടുത്തത്.
യാത്രക്കാരെ ഇറക്കാതെ സ്റ്റേഷൻ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റിയ ബസും യാത്രക്കാരുടെ ബാഗും പോലീസ് പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ വച്ചു ബസിൽ നിന്നും വീണ സ്ഫോടക വസ്തു ലഭിച്ചിരുന്നു.
പോലീസ് എത്തുമ്പോഴേക്കും ബസ് പുറപ്പെട്ടതിനാൽ ബസ് പരിശോധിക്കാൻ കൂത്തുപറമ്പ് പോലീസ് മട്ടന്നൂർ പോലീസിനോട് പറയുകയായിരുന്നു. ഇതേ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുന്നത് എന്താണെന്ന് അറിയാതെ യാത്രക്കാർ പരിഭ്രാന്തിയിലായി.