നാ​ലു വ​ർ​ഷ​ത്തി​നി​ടെ മോ​ദി​ക്കു മോ​ടി കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്നു പൊ​ടി​ച്ച​ത് 4343 കോ​ടി

മും​ബൈ: നാ​ലു വ​ർ​ഷ​ത്തി​നി​ടെ മോ​ദി സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 4343 കോ​ടി രൂ​പ. മും​ബൈ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വ​രാ​വാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ ഗ​ൽ​ഗ​ലി​യു​ടെ വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ ബ്യൂ​റോ ഓ​ഫ് ഒൗ​ട്ട്റീ​ച്ച് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​നാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ചെ​യ്ത പ​ര്യ​സ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്.

പ​ത്ര-​ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് മോ​ദി സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​നാ​യി തു​ക ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. 2014 ജൂ​ണ്‍ മു​ത​ൽ 2015 മാ​ർ​ച്ച് വ​രെ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി ആ​കെ 953.54 കോ​ടി ചെ​ല​വ​ഴി​ച്ചു. ഇ​തി​ൽ 424.85 കോ​ടി രൂ​പ പ്രി​ന്‍റ് മീ​ഡി​യ, 448.97 കോ​ടി രൂ​പ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ, 79.72 കോ​ടി രൂ​പ ഒൗ​ട്ട്ഡോ​ർ പ​ബ്ലി​സി​റ്റി എ​ന്നി​ങ്ങ​നെ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

തൊ​ട്ട​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്രി​ന്‍റ് മീ​ഡി​യ​യ്ക്ക് 510.69 കോ​ടി, ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ​യ്ക്ക് 541.99 കോ​ടി, ഒൗ​ട്ട്ഡോ​ർ പ​ബ്ലി​സി​റ്റി​ക്ക് 118.43 കോ​ടി എ​ന്നി​ങ്ങ​നെ പ​ര​സ്യ​ത്തു​ക ഉ​യ​ർ​ന്നു. 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1,263.15 കോ​ടി രൂ​പ​യാ​ണു പ​സ​ര്യ​ത്തി​നാ​യി സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ച​ത്. ഇ​തി​നു തൊ​ട്ട​ടു​ത്ത വ​ർ​ഷം പ​ര​സ്യ​ത്തു​ക 622 കോ​ടി​യാ​യി കു​റ​ഞ്ഞു. നോ​ട്ട്നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ണി​ത ഫ​ല​ങ്ങ​ൾ വി​പ​ണി​യി​ൽ പ്ര​ക​ട​മാ​യ​ത് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​യി​രു​ന്നു എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

2014 ജൂ​ണ്‍ 1 മു​ത​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്രം പ​ര​സ്യം ന​ൽ​കു​ന്ന​തി​നാ​യി മോ​ദി സ​ർ​ക്കാ​ർ 2079.87 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്യൂ​റോ ഓ​ഫ് ഒൗ​ട്ട്റീ​ച്ച് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

 

Related posts