സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​രു കു​ട​ക്കീ​ഴി​ൽ; ഒ​രു യൂ​സ​ർ​നെ​യി​മും പാ​സ് വേ​ർ​ഡുമായി ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ റെ​ഡി

 

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി ഏ​ക​ജാ​ല​കം സം​വി​ധാ​നം. ഒ​രു യൂ​സ​ർ​നെ​യി​മും പാ​സ് വേ​ർ​ഡും വ​ഴി എ​ല്ലാ വ​കു​പ്പു​ക​ളു​ടേ​യും സേ​വ​ന​ങ്ങ​ൾ www.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ല​ഭി​ക്കും. ഉ​ട​ൻ​ത​ന്നെ സ​ർ​ക്കാ​ർ പോ​ർ​ട്ട​ൽ എ​ല്ലാ സൗ​ക​ര്യ​വു​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ക​ന്പ്യൂ​ട്ട​റി​ലും സ്മാ​ർ​ട്ട് ഫോ​ണി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യി ല​ഭ്യ​മാ​കും വി​ധ​മാ​ണ് പോ​ർ​ട്ട​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ 60 ഓ​ളം സേ​വ​ന​ങ്ങ​ൾ ഇ​തു​വ​ഴി ല​ഭി​ക്കും. വൈ​ദ്യു​തി ബി​ൽ, വെ​ള്ള​ക്ക​രം, യൂ​നി​വേ​ഴ്സി​റ്റി ഫീ​സ് തു​ട​ങ്ങി​യ അ​നേ​കം സേ​വ​ന​ങ്ങ​ൾ​ക്ക് പ​ണ​മ​ട​യ്ക്കാ​നും പോ​ർ​ട്ട​ൽ വ​ഴി സൗ​ക​ര്യ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​വി​ക​സ​നം, വാ​ട്ട​ർ അ​തോ​റി​റ്റി, വി​എ​ച്ച്എ​സ്ഇ, ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ്, റ​വ​ന്യൂ, മോ​ട്ടോ​ർ വാ​ഹ​നം, ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ​യും യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബി​ല്ലു​ക​ൾ അ​ട​യ്ക്കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​ങ്ങ​നെ ല​ഭി​ക്കു​ക.

എ​സ്ബി​ഐ​യു​മാ​യി ഇ​തി​നാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ 54 ബാ​ങ്കു​ക​ളു​ടെ ബാ​ങ്ക് ടു ​ബാ​ങ്ക്, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. സ​ർ​ക്കാ​രി​ലേ​ക്ക് പ​ണ​മ​ട​യ്ക്കാ​ൻ ഇ-​ട്ര​ഷ​റി വ​ഴി​യു​ള്ള ഏ​കോ​പ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി പൊ​തു​വാ​യി ഒ​രു​ത​വ​ണ ഒ​രു യൂ​സ​ർ നെ​യി​മും പാ​സ് വേ​​ർ​ഡും സൃ​ഷ്ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ സ​ർ​ക്കാ​രി​ലേ​ക്കു​ള്ള എ​തു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ലും ഫീ​സ​ട​യ്ക്ക​ലും, ബാ​ങ്കിം​ഗും സൗ​ക​ര്യ​പൂ​ർ​വം ന​ട​ത്താം. ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി പ​ണ​മ​ട​യ്ക്കു​ന്ന​തി​ന് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. പ​ണ​മി​ട​പാ​ടി​ന്‍റെ വി​വ​ര​ങ്ങ​ളും ല​ഭി​ക്കും.

Related posts