കൊയിലാണ്ടി: പെണ്കുട്ടികള്ക്കുമുന്പില് നഗ്നത പ്രദർശിപ്പിച്ച യുവാവിനെതിരേ കൊയിലാണ്ടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.കോഴിക്കോട് നാലുകെട്ട് വളപ്പില്‍ ജംഷീറ ഹൗസില്‍ ജംഷീറി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്ത് പോക്സോ നിയമപ്രകാരം കേസെടുത്തത്.
കൊയിലാണ്ടി റെയില്‍വേസ്റ്റേഷനു സമീപത്തുവച്ച് സ്കൂളിലെക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ഇയാള്‍ ഉടുതുണി അഴിച്ച് മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചത്.
ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയും പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമാനമായ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് ജംഷീര്‍.