ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ ജയസൂര്യയെയും ഭാര്യ സരിതയെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് രഞ്ജിത്ത് ശങ്കര്‍.
ജയസൂര്യ സ്ത്രീയായി എത്തുന്ന ചിത്രത്തെ പറ്റി വളരെ രസകരമായ ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് സംവിധായകന് രഞ്ജിത് ശങ്കര്‍. ജയസൂര്യയുടെ ഭാര്യ സരിതയുടെ ബുട്ടിക്കിന് ജയസൂര്യ മോഡലായി വന്ന ഹോര്‍ഡിങ് പോസ്റ്റായി ഇട്ടാണ് രഞ്ജിത്ത് ശങ്കര്‍ സരിത ജയസൂര്യയെ ട്രോള്‍ ചെയ്തത്. ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്.