മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണംകുളം ജില്ലകളിൽ നിന്നായി ദിനംപ്രതി മൂവായിരത്തിലധികം രോഗികളാണ് ഒൗട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നത്.
എന്നാൽ അനുപാതികമായി അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും ഇല്ലാത്തതിനാൽ രോഗികളുടെ ഈ വർധനവ് ആശുപത്രി അധികൃതർക്കു പ്രതിസന്ധിയാവുകയാണ്. ദിവസവും ഒപി സമയത്ത് ആശുപത്രി പരിസരത്ത് വൻ തിരക്കാണ് ഉണ്ടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകരം ഒട്ടേറെ അടിസഥാന വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടന്നുവരുന്നുണ്ട്. ഇവ പൂർത്തിയായാൽ രോഗികൾക്ക് ഒരുപരിധിവരെ ആശ്വാസമായേക്കും.
രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ആശുപത്രിയുടെ ചികിത്സാമികവുകൂടിയാണ് തെളിയിക്കുന്നത്. 26ന് നടക്കുന്ന വിവിധ പദ്ധതി പൂർത്തികരണ ഉദ്ഘാടനത്തോടെ ആശുപത്രിയിലെ തിരക്ക് ഇനിയും വർധിച്ചേക്കും. ആധുനിക ചികിത്സാ സംവിധാനങ്ങൾ വരുന്നതും പേവർഡ് പോരയ്മ പരിഹരിക്കപ്പെട്ടതും സാന്പത്തികമായി മുന്നോട്ട് നിൽക്കുന്നവരെയും ഇങ്ങോട്ട് ആകർക്ഷിക്കുന്നുണ്ട്.
മികച്ച ചികിത്സ ലഭിക്കുമെങ്കിലും കിടത്തി ചികിത്സയക്കുള്ള സൗകര്യം കുറവായതുമൂലം സാന്പത്തികശേഷിയുളളവർ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന പ്രവണതയാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. മെഡിക്കൽ കോളജിൽ പണി പൂർത്തികരിച്ച പേ വാർഡ് തുറന്ന് കൊടുക്കുന്നതോടെ ഇത് പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്.
ു