വലപ്പാട്: കഴിന്പ്രം വിപിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ പരീക്ഷയെഴുതിയ 13 വിദ്യാർഥികളുടെ പരീക്ഷഫലം വന്നില്ല.വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ യോഗം ഇന്നു രാവിലെ സ്കൂളിൽ പ്രിൻസിപ്പൽ ടി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു.
വിദ്യഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ഗീതാ ഗോപി എംഎൽഎ, ഹയർ സെക്കൻഡറി ഉന്നതാധികൃതർ എന്നിവർക്ക് പരാതി നല്കി.അതേ സമയം സംസ്ഥാനത്തെ 1200 പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷഫലം പ്രസീദ്ധികരിച്ചിട്ടില്ല.
ഇക്കോണമിക്സ് പരീക്ഷ പേപ്പറുകൾ പരിശോധിച്ചത് മലപ്പുറത്താണെന്നും ആ വിഷയത്തിന്റെ മാർക്കുകൾ തിരുവനന്തപുരത്ത് വരാൻ വൈകിയതാണ് ഫലം തടഞ്ഞ് വെക്കേണ്ടി വരാൻ കാരണമായതെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരെ ഇന്നലെ അറിയിച്ചത്.
നാളെ വൈകീട്ട് ഫലം പ്രസിദ്ധപ്പെടുത്തുമെന്നും ഹയർ സെക്കൻഡറി അധികൃതർ വ്യക്തമാക്കിയതായി സ്കൂൾ അധികൃതർ പറഞ്ഞു.