കരുനാഗപ്പള്ളി: ലക്ഷ്യബോധത്തോടെയുള്ള വികസന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ തീര്ക്കാനാകുമ്പോള് കൃത്യമായ ധനവിനിയോഗം ഉറപ്പാക്കാനാകും. ഇതിന് സാങ്കേതിക വിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ട്.
വ്യക്തമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപരേഖ തയ്യാറാക്കിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ജനാഭിലാഷം നിറവേറ്റിയുള്ള വികസനമാണ് നാട്ടിലുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. ആര്. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, അംഗങ്ങളായ അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ആര്.കെ. ദീപ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സീന നവാസ്, ബി. സുധര്‍മ, എ. മജീദ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ അയ്യാണിക്കല്‍ മജീദ്, പി. സെലീന, ശ്രീലേഖ കൃഷ്ണകുമാര്‍, കടവിക്കാട്ട് മോഹനന്, എസ്. ശ്രീലത, എസ്.എം. ഇക്ബാല്‍ മറ്റു ജനപ്രതിനിധികള്‍, ബി.ഡി.ഒ ആര്. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.