വിമാനത്താവളത്തിനുള്ളിൽ കിടന്നിരുന്ന വിമാനത്തിൽ മറ്റൊരു വിമാനം വന്നിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തുർക്കിയിലെ ഇസ്താംബുൾ അടാതുർക്ക് വിമാനത്താവളത്തിനുള്ളിൽ വെച്ച് ഇരുന്നൂറു യാത്രക്കാരുമായി മുന്പോട്ടു നീങ്ങിയ ഏഷ്യാനാ പ്ലെയിൻ ആണ് തുർക്കി എയർലൈൻ എയർക്രാഫ്റ്റിൽ ഇടിച്ചത്.
അപകടത്തെ തുടർന്ന് ചെറിയ തോതിൽ തീപിടുത്തം ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഏഷ്യാനാ പ്ലെയിനിന്റെ വലതു വശത്തെ ചിറക് തുർക്കി എയർലൈനിന്റെ പുറകുവശത്ത് ആണ് ഇടിച്ചത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.