വെല്ലിംഗ്ടണ്‍: ദക്ഷിണാർധഗോളത്തിൽ ഇതേവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ഉയരംകൂടിയ തിരമാല ന്യൂസിലൻഡിൽ ആഞ്ഞടിച്ചു. 23.8 മീറ്റർ ഉയരമുള്ള തിര എട്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് ആഞ്ഞടിച്ചത്.
ദക്ഷിണ ന്യൂസിലൻഡിൽനിന്നു 439 മൈൽ അകലെ, ദക്ഷിണ സമുദ്രത്തിനു സമീപത്തെ കാംബെൽ ദ്വീപിലാണ് തിര ആഞ്ഞടിച്ചതെന്ന് ഗവേഷണ സംഘടനയായ മെറ്റ്ഓഷ്യൻ സൊലൂഷ്യൻസിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 2012ൽ ആഞ്ഞടിച്ച 22.03 മീറ്റർ ഉയരമുള്ള തിരയായിരുന്നു ഇതേവരെ ദക്ഷിണാർധഗോളത്തിൽ ഉണ്ടായ ഏറ്റവും വലിയ തിര.
1958ൽ ആഞ്ഞടിച്ച 30.5 മീറ്റർ ഉയരമുള്ള തിരയാണ് ലോകത്ത് ഉണ്ടായിട്ടുള്ളവതിൽവച്ച് ഏറ്റവും വലിയ തിര. അലാസ്കയിലെ ലിത്തുയ ദ്വീപിലുണ്ടായ ഭൂകന്പത്തെ തുടർന്ന് ആഞ്ഞടിച്ച് സുനാമിയിലാണ് ഇത്രയും ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങിയത്.