ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങിമരണമായിരുന്നില്ല എന്നും അതൊരു കൊലപാതകമായിരുന്നുവെന്നും സംശയം പ്രകടിപ്പിച്ചുകൊണ്ട് ഡല്‍ഹി പോലീസ് മുന്‍ എസിപി വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടെ മരണം മുങ്ങിമരണമാണ് എന്നു പറയാന്‍ സാധിക്കില്ല എന്നും അത് ഒരു ആസൂത്രിത കൊലപാതകമാണെന്നുമാണ് വേദ് ഭൂഷന്‍ പറയുന്നത്.
പോലീസ് സേനയില്‍ നിന്നു വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ദുബായിലെ നീതി ന്യായ വ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ട് എങ്കിലും ആ റിപ്പോര്‍ട്ടില്‍ താന്‍ തൃപ്തനല്ലെന്നാണ് വേദ് ഭൂഷണ്‍ പറയുന്നത്.
ശ്രീദേവിയുടെ മരണത്തില്‍ ദൂരുഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടതുണ്ട്. എന്തൊക്കയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്കു മനസിലായത്, വേദ് ഭുഷന്‍ പറയുന്നു. ദുബായിലെ ജുമെയ്റ എമിറ്റേറ് ടവര്‍ സന്ദര്‍ശിച്ചിരുന്നു എങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കനുള്ള അനുവാദം വേദ് ഭുഷന് ലഭിച്ചിരുന്നില്ല.
അതു കൊണ്ടു തന്നെ ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറി സജ്ജീകരിച്ചു. മരണം റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ഈ കേസ് എന്തു കൊണ്ട് ഇത്ര പെട്ടന്നു തീര്‍പ്പാക്കിയത് എന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് റദ്ദാക്കി എന്നും ഭുഷന്‍ പറഞ്ഞു.
താനിപ്പോള്‍ ഈ കേസിന്റെ പിന്നാലെയാണ്. ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് കൊല്ലാനും കുറ്റകൃത്യമാണ് എന്ന് തെളിവ് അവശേഷിപ്പിക്കാതിരിക്കാനും അപകടമരണമാണ് എന്നു ചിത്രീകരിക്കാനും എളുപ്പമാണ്. എനിക്ക് ഇത് ആസൂത്രീത കൊലപാതകമായിട്ടാണ് തോന്നുന്നത്. ഭൂഷന്‍ പറയുന്നു.