വൈക്കം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ സമീപത്തെ ക്ഷേത്രക്കുളത്തിൽ വീണു മരിച്ച വല്ലകം പുത്തൻപുരയിൽ റോജി ജോർജിന്റെ (മോഡണ് ക്ലിനിക്ക് ലാബോറട്ടറി വൈക്കം) മൂന്നു വയസുകാരി മകൾ ജെസ്ലിന് ജന്മനാട് ഇന്ന് കണ്ണീരോടെ യാത്രാമൊഴിയേകും.
ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീടിനു 50 മീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനെ തുടർന്ന് കുളത്തിൽ മുങ്ങി താഴ്ന്ന കുഞ്ഞിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടക്കും. കളിയും ചിരിയുമായി വീടിന്േറയും നാടിന്റെയും പ്രിയങ്കരിയായി മാറിയ പിഞ്ചോമനയുടെ അകാലത്തിലെ വേർപാടിൽ നാടാകെ ശോകമൂകമാക്കി.