ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു. സെഹോർ ജില്ലയിലെ ഇച്ചവാർ സ്വദേശിയായ 28-കാരിയാണു കൊല്ലപ്പെട്ടത്.
ഭോപ്പാലിൽ ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ഇവർ താമസിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ ഒളിവിലാണ്. ഈ വീട്ടിൽനിന്നാണു നഗ്നമായ നിലയിൽ യുവതിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പിയും ശീതളപാനീയ കുപ്പിയും കയറ്റിയതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ കണ്ടെത്തി.
സൗദി അറേബ്യയിൽ താമസിക്കുന്ന ഒരാളാണ് യുവതി താമസിച്ചിരുന്ന വീടിന്റെ ഉടമ. യുവതിക്കൊപ്പം താമസിച്ചിരുന്ന പുരുഷ സുഹൃത്തിനെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.