വീട്ടുജോലിക്കാരന്റെ ക്രൂരത! സ്ത്രീകളെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍; പിടികൂടിയത് ട്രെയിന്‍കാത്ത് നില്‍ക്കുന്നതിനിടെ

ച​ണ്ഡി​ഗ​ഡ്: ഗൃ​ഹ​നാ​ഥ​യെ​യും മ​രു​മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി​യ വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന​യി​ലെ അം​ബാ​ല ജി​ല്ല​യി​ൽ ഹ​സ​ൻ​പു​രി​ലാ​യി​രു​ന്നു സം​ഭ​വം. ഹ​സ​ൻ​പു​ർ സ്വ​ദേ​ശി​യും അ​ധ്യാ​പ​ക​നു​മാ​യ വി​നോ​ദ് കു​മാ​റി​ന്‍റെ അ​മ്മ രാ​ജ് ബാ​ല​യും (75) ഭാ​ര്യ സു​മ​നും (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ഷ് എ​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​രീ​ഷി​നെ എ​ട്ടു മാ​സം മു​മ്പാ​ണ് വീ​ട്ടു​ജോ​ലി​ക്കാ​യി വി​നോ​ദ് എ​ത്തി​ച്ച​ത്. വി​നോ​ദ് സ്കൂ​ളി​ൽ​പോ​യ​പ്പോ​ഴാ​യി​രു​ന്നു കൊ​ല​പാ​ത​കം.

സ്കൂ​ളി​ൽ​നി​ന്നും ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ച് കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തി​നോ​ട് വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​നോ​ദി​ന്‍റെ സു​ഹൃ​ത്ത് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് സ്ത്രീ​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഹ​രീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ടി​ലേ​ക്കു​പോ​കാ​ൻ ട്രെ​യി​ൻ​കാ​ത്ത് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Related posts