മാഹി: സിപിഎം നടത്തുന്നതു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഈച്ച കണ്ണിൽ കുത്താൻ വന്നാൽ ആരും കണ്ണു തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. ഇതു കുത്താൻ വരുന്ന ഈച്ചകൂടി മനസിലാക്കണം. ഒരു രാഷ്ട്രീയ പാർട്ടിയെയും സിപിഎം ആങ്ങോട്ട് ആക്രമിക്കില്ല. അതുപോലെ ഇങ്ങോട്ടും ആക്രമിക്കരുതെന്നും കോടിയേരി മുന്നറിയിപ്പ് നൽകി.