കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുക്കുന്ന മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും രണ്ടു പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തു. കോഴിക്കോട് സിറ്റിയിലെ കസബ പോലീസ് സ്റ്റേഷനും കോഴിക്കോട് റൂറല്‍ പോലീസ് പരിധിയിലെ ബാലുശേരി സ്റ്റേഷനുമാണ് ഡിജിപി പ്രാഥമിക പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സംസ്ഥാനത്തു നിന്നും ആകെ 15 സ്റ്റേഷനുകെളയാണ് പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. കേസന്വേഷണത്തിലെ മികവ്, വേഗത, വാറണ്ട് കേസിലെ പ്രതികളേയും പിടികിട്ടാപ്പുള്ളികളേയും പിടികൂടല്‍ , കവര്‍ച്ചാ കേസുകളുടെ അന്വേഷണം, കൂടുതല്‍ അളവ് മയക്കുമരുന്ന് പിടികൂടിയ കേസുകള്‍, പൊതുജനങ്ങളുമായുള്ള ഇടപെടല്‍, മികച്ച സൗകര്യങ്ങള്‍ , ജനോപകാര പദ്ധതികള്‍ തുടങ്ങി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡിജിപി പരിഗണനാ പട്ടിക തയാറാക്കിയത്.
ഓരോ പോലീസ് ജില്ലയുടേയും മേധാവിമാര്‍ അതത് ജില്ലകളിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളെ കുറിച്ച് വിശദമായ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ ഡിജിപിയ്ക്കു നേരത്തെ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് 15 സ്റ്റേഷനുകളെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ന് തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പോലീസ് സ്റ്റേഷനുകളുടെ വെരിഫിക്കേഷന് നടത്തും. ഇപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു പട്ടിക കൈമാറുന്നത് .
കസബ പോലീസ് ഇന്‍സ്പക്ടര്‍ ഹരിപ്രസാദും എസ്ഐ വി.സിജിത്തുമാണ് . കെ.സുഷിര്കുമാറാണ് ബാലുശേരി ഇന്‍സ്പക്ടര്‍ . എസ്െഎ കെ. സുമിത്ത്കുമാര്‍. ജില്ലയില്‍ നിന്നുള്ള രണ്ടു പോലീസ് സ്റ്റേഷനുകള്‍ക്കു പുറമേ ഫോര്‍ട്ട് , മെഡിക്കല്‍കോളജ് (തിരുവനന്തപുരം സിറ്റി), നെടുമങ്ങാട് (തിരുവനന്തപുരം റൂറല്‍ ), കൊല്ലം വെസ്റ്റ് (കൊല്ലം സിറ്റി), പുനലൂര്‍ , ഈസ്റ്റ് കല്ലട (കൊല്ലം റൂറല്‍ ), കൊടുമണ്‍ (പത്തനംതിട്ട), കടവന്തറ (കൊച്ചി സിറ്റി), മൂവാറ്റുപുഴ( എറണാകുളം റൂറല്‍ ), പാല (കോട്ടയം), അടിമാലി (ഇടുക്കി), ചേര്‍ത്തല (ആലപ്പുഴ), ചാലുക്കുടി (തൃശൂര്‍ റൂറല്‍) എന്നിങ്ങനെയാണ് തെരഞ്ഞെടുത്ത മറ്റ് സ്റ്റേഷനുകള്‍ .