കണ്ണൂർ: മാഹിയിൽ ആർഎസ്എസ് പ്രവർത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ഷെബിൻ രവീന്ദ്രൻ, വിജിൻ ചന്ദ്രൻ, എം.എം ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി വടകരയിലെ ലോഡ്ജിൽനിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നു പോലീസ് അറിയിച്ചു.
പള്ളൂരിൽ സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ബിജെപി ബൂത്ത് പ്രസിഡന്റായ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി പ്രവർത്തകരെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.