കൊല്ലം: സംസ്ഥാനത്ത് നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റുകളില്‍ ആദ്യ ദ്വിഭാഷാ വെബ്സൈറ്റായ https://kollam.gov.in/ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച നവകേരളം-2018 ന്റെ വേദിയില്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ ചരിത്രം, സംസ്കാരം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ വിവരങ്ങള്‍ ഔദ്യോഗികതലത്തിലെ വ്യക്തിവിവരങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, അറിയിപ്പുകള്, വിവിധ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍, വാര്ത്താസംബന്ധിയായവ, ജനസംഖ്യ, ഭൂമിശാസ്ത്രം എന്നിവയുടെ വിശദാംശം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ സേവനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ലിങ്ക്, ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍ എന്നിവയും വെബ്സൈറ്റിന്റെ പ്രത്യേകതയാണ്.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് ആവശ്യമുള്ള നിയമപരമായ സുരക്ഷയും സൈബര്‍ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. കാലിക നവീകരണം സാധ്യമാകും വിധമാണ് രൂപകല്പന. കാഴ്ച പരിമിതര്‍ക്ക് സ്ക്രീന്‍ റീഡര്‍ സംവിധാനം വഴി ഉപയോഗിക്കാനാകും വിധമുള്ള സജ്ജീകരണമാണ് വെബ്സൈറ്റിന്റെ മുഖ്യസവിശേഷത.
ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി. കെ. സതീഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇംഗ്ലീഷ്, മലയാളം വെബ്സൈറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.