കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്താണു പെട്രോൾ വില 80 കടന്നത്. 32 പൈസയുടെ വർധനവോടെ ഒരു ലിറ്ററിന് 80.01 രൂപയാണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില. ഡീസലിനു ലിറ്ററിനു 24 പൈസ വർധിച്ചു 73.06 രൂപയായി.
കൊച്ചിയിൽ പെട്രോളിനു ലിറ്ററിന് 31 പൈസയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 78.75 രൂപാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഇന്നലെ ലിറ്ററിനു 78.44 രൂപയായിരുന്നു. ഡീസൽ വിലയാകട്ടെ കൊച്ചിയിൽ ലിറ്ററിന് 24 പൈസ വർധിച്ച് 71.88 രൂപയായി.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യമെന്പാടും ഇന്ധനവില കുതിച്ചുയരുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള എല്ലാ ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വിലവർധനവിനെത്തുടർന്നാണു ഇന്ധനവില ഉയരുന്നതെങ്കിലും വർധിപ്പിച്ച നികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുറച്ചാൽ ഇന്ധനവില പിടിച്ചുനിർത്താൻ സാധിക്കും.
എന്നാൽ, പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളമുള്ള നികുതി വേണ്ടെന്നുവയ്ക്കാൻ സർക്കാരുകൾ തയ്യാറാകുന്നുമില്ല. ഇന്ധവിലവർധന അവശ്യസാധനങ്ങളുടെവില വർധനയ്ക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കഴിഞ്ഞ ഏപ്രിൽ 24നു ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്ന ഇന്ധനവിലയാണ് കർണാടക തെരഞ്ഞെടുപ്പിനുശേഷം റോക്കറ്റുപോലെ കുതിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം ഇതുവരെയായി പെട്രോളിനും ഡീസലിനും ഒന്നര രൂപയോളമാണു വർധിച്ചത്. വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ രൂപയുടെ വർധനവ് ഉണ്ടാകുമെന്നാണു സൂചന.
ചരക്കുലോറികള്‍ സമരമുഖത്തേക്ക്
കോഴിക്കോട്: വര്ധിച്ചുവരുന്നപെട്രോള് -ഡീസല്വിലവര്ധനവുള്പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അനാസ്ഥക്കെതിരേ രാജ്യ വ്യാപകമായി ചരക്കുലോറികള്‍ സമരമുഖത്തേക്ക്.
ജൂലൈ 20 മുതല്‍ രാജ്യ വ്യാപകമായി അനിശ്ചിതകാലസമരം നടത്താനാണ് തീരുമാനം. ഇന്ധനവില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമര മുഖത്തേക്ക് നീങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന് കേരള സംസ്ഥാന പ്രസിഡന്‍്റ് കെ.കെ.ഹംസ അറിയിച്ചു. കേരളത്തിലെ മുഴുവന്‍ ചരക്കുലോറികളും സമരത്തില്‍ പങ്കെടുക്കും.
ചരക്കുഗതാഗത രംഗത്ത് സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനം. റംസാന് കാലമായതിനാലാണ് സമരം ജൂലൈ മാസത്തിലേക്ക് മാറ്റിയത്.
അതേസമയം ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സര്‍വീസുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാസെക്രട്ടറി തുളിസിദാസ് അഭിപ്രായപ്പെട്ടു. ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സബ്സിഡി അനുവദിച്ച തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും.
അതിന് സമയം ചോദിച്ചിട്ടുണ്ട്.സംഘടനയിലെ പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെട്ട നിവേദന സംഘമാണ് മുഖ്യമന്ത്രിയെ കാണുക. നിലവിലെ സാഹചര്യത്തില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ബസ് ഉടമകള്‍ പറയുന്നു.