കുന്നംകുളം: കുന്നംകുളത്തെ പ്രമുഖ ഹോട്ടലിൽ വീണ്ടും ഭക്ഷണ വിവാദം. തൃശൂർ റോഡിൽ പുതിയതായി ആരംഭിച്ച മലബാർ ഹോട്ടലിൽനിന്നും കഴിഞ്ഞദിവസം രാത്രി ഭക്ഷണം കഴിച്ച മമ്മിയൂർ തച്ചിലത്ത് ശശികുമാറും കുടുംബവുമാണ് പുഴു ഉള്ളിലുള്ള ചിക്കൻ ലഭിച്ചെന്നാരോപിച്ച് രാത്രി കുന്നംകുളം പോലീസിൽ പരാതി നൽകിയത്.
പരാ തി പോലീസ് ഇന്നലെ നഗരസഭ ആരോഗ്യവിഭാഗത്തിന് കൈമാറി. രണ്ടാഴ്ചമുന്പ് നഗരസഭ ഈ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിരുന്നു. ശശിയും കുടുംബവും കഴിഞ്ഞദിവസം രാത്രിയാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്.
തുടർന്ന് പെപ്പർ ചിക്കനും റോട്ടിയും ഓർഡർ ചെയ്തു. ഇതനു സരിച്ച് വിളന്പിയ ചിക്കൻ കറി യിലാണ് പഴക്കമുള്ളതും പുഴു ഉള്ളതുമായ ലഭിച്ചതെന്ന് ശശി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കുന്നംകുളത്ത് രാത്രിയിൽ ഭക്ഷണം ലഭിക്കുന്ന തട്ടുകടകൾ വൃത്തിഹീനായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും മറ്റും ആരോപിച്ച് നഗരസഭ തട്ടുകടകൾ നിരോധിച്ചുകൊണ്ട് ഇന്നലെ ഉത്തരവിറക്കിയിരുന്നു.
ഇതിനുശേഷമാണ് നഗരത്തിലെ പ്രമുഖ ഹോട്ടലിൽനിന്നും ഇന്നലെതന്നെ പഴകിയ ഭക്ഷണം ലഭിച്ചത്. നല്ല ഭക്ഷണം നൽകാത്ത ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.