കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പേരാണ് നടി രാധികയുടേത്. ഏറെ നാടകീയ മുഹൂര്ത്തിങ്ങള്ക്കു ശേഷം മുഖ്യമന്ത്രി പദത്തിലേറുന്ന എച്ച്ഡി കുമാരസ്വാമിയുടെ സുന്ദരിയായ ഭാര്യയാണ് രാധിക. 2006 ലാണ് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട് ശാമിക.
നീല മേഘ ശര്‍മ്മ എന്ന കന്നഡ സിനിമയിലൂടെയാണ് രാധിക ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേയ്ക്ക് എത്തിയ രാധിക ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യയിലെ പ്രമുഖ നടിയായി മാറി. വിവാദങ്ങളും എന്നും രാധികയ്ക്കൊപ്പമുണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു രാധികയുടെ ആദ്യ വിവാഹം. 2000ല്‍ രത്തന്‍ കുമാറിനെ വിവാഹം കഴിച്ച രാധികയുടെ വിവാഹജീവിതം വിവാദത്തിന്റെ അകമ്പടിയോടു കൂടിയതായിരുന്നു.രാധികയെ ജീവനോടെ കത്തിക്കാന്‍ രത്തന്‍ ശ്രമിച്ചുവെന്ന് രാധികയുടെ പിതാവ് ദേവരാജ് പരസ്യമായി പറഞ്ഞു.
വിവാഹം നടന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാധികയുടെ അമ്മ രംഗത്തു വന്നിരുന്നു. 14 വയസ് മാത്രം പ്രായമുള്ള തന്റെ മകളെ രത്തന്‍ കുമാര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നായിരുന്നു എന്നാണ് രാധിക അന്ന് പറഞ്ഞത്. ഒടുവില്‍ ഭര്‍ത്താവായ രത്തന്‍ കുമാര്‍ 2002 ല്‍ ഹൃദയാഘാതം മൂലം അന്തരിച്ചതോടെയാണ് ഈ ദാമ്പത്യത്തിന് തിരശ്ശീല വീണത്.
പിന്നെ കുറേ കാലത്തേക്ക് രാധികയെക്കുറിച്ച് വാര്‍ത്തകളില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് 2010ല്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രാധിക രംഗത്തെത്തിയത്. താന്‍ 2006ല്‍ എച്ച്ഡി കുമാരസ്വാമിയെ വിവാഹം കഴിച്ചുവെന്നും തങ്ങള്‍ക്ക് ഒരു മകളുണ്ടെന്നുമായിരുന്നു അത്. വിവാഹം നടക്കുമ്പോള്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നു. നടനും നിര്‍മാതാവുമായിരുന്ന കുമാരസ്വാമി 30ലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ പരിചയമാണ് രാധികയെ കുമാരസ്വാമിയിലേക്ക് അടുപ്പിച്ചത്. 27 വയസിന്റെ പ്രായവ്യത്യാസമാണ് രാധികയും കുമാരസ്വാമിയും തമ്മില്‍. 2012 ല്‍ രാധികതന്റെ ആദ്യ കന്നട ചിത്രമായ ലക്കി നിര്‍മ്മിച്ചു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി. കര്‍ണാടക സംസ്ഥാന ജനതാദള്‍ (സെക്കുലര്‍)യുടെ പ്രസിഡന്റ് കൂടിയാണ് കുമാരസ്വാമി.