ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ ആശുപത്രിക്കുസമീപം പ്രവർത്തിക്കുന്ന അനധികൃത തട്ടുകളിൽനിന്നു നൽകുന്ന വിവിധതരം ഭക്ഷണങ്ങൾ പൊടിപടലങ്ങൾ നിറഞ്ഞതാണെന്ന് ആരോപണം. ആരോഗ്യവകുപ്പോ, പഞ്ചായത്ത് അധികൃതരോ ഇടപെട്ട് ഭക്ഷണശാലകൾ നൽകുന്ന ഭക്ഷണങ്ങൾ പരിശോധനകൾക്കു വിധേയമാക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയുടെ മുൻഭാഗത്തെ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
റോഡ് നിർമാണം നടക്കുന്പോൾ ഉണ്ടാകുന്ന പൊടിപടലം റോഡിനോടു ചേർന്നു പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾക്ക് ഉള്ളിലേക്കാണു പ്രവേശിക്കുന്നത്.റോഡ് സൈഡുകളിൽ തന്നെയാണ് എണ്ണക്കകത്ത് നിർമിക്കുന്ന പൊരി പലഹാരങ്ങളും ഉണ്ടാക്കുന്നത്.