തിരുവനന്തപുരം: തുടര്‍ച്ചയായി ഒന്‍പതാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 73 പൈസയും ഡീസലിന് 73 രൂപ 65 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 79 രൂപ 29 പൈസ, ഡീസലിന് 72 രൂപ 22 പൈസ.
കണ്ണൂരില്‍ പെട്രോളിന് 79 രൂപ 65 പൈസ, ഡീസലിന് 72 രൂപ 65 പൈസ. എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപയിലധികമാണ് കൂടിയത്. രാജ്യാന്തര വിപണിലെ ക്രൂഡോയില്‍ വില വര്‍ദ്ധനവാണ് ഇന്ധനവില വർധനയ്ക്കു കാരണം.
അതേസമയം ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിക്കുന്ന സാഹചര്യത്തില്‍ തീരുവ കുറയ്ക്കുന്നതിനെപ്പറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.