വിവാദങ്ങള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമൊന്നുമില്ല. അക്കൂട്ടത്തിലൊന്നായിരുന്നു, കസബ എന്ന സിനിമയെക്കുറിച്ചും അതില്‍, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളെക്കുറിച്ചും നടി പാര്‍വതി നടത്തിയ പ്രസ്താവനയും പിന്നീട് മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിയ്ക്കുനേരെ നടത്തിയ പൊങ്കാലയും. വിവാദങ്ങള്‍ക്കുശേഷം പാര്‍വതി മാപ്പ് പറയുകയും അവര്‍ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹയായുകയും ചെയ്തിട്ടും പാര്‍വതിയോടുള്ള ആരാധകരുടെ മനോഭാവത്തിന് മാറ്റമൊന്നുമുണ്ടായില്ല.
എന്നാല്‍ ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ വച്ച് ചില സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. പാര്‍വതിയ്ക്കായിരുന്നു മികച്ച നടിയ്ക്കുള്ള അവാര്‍ഡ്. അത് നല്‍കിയതാകട്ടേ, സാക്ഷാല്‍ മമ്മൂട്ടിയും.
കസബയുടെ വിവാദത്തിന് ശേഷം മമ്മൂട്ടി ഫാന്‍സും പാര്‍വതിയും അത്ര സ്വര ചേര്‍ച്ചയില്‍ അല്ലായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടത്. മമ്മൂക്കയ്ക്ക് നിറഞ്ഞ ആര്‍പ്പു വിളികളോടെ ജനങ്ങള്‍ സ്വാഗതം നല്‍കിയപ്പോള്‍ പാര്‍വതിക്ക് നേരെ കൂവല്‍ വര്‍ഷമായിരുന്നു കാണികളുടെ വക ഉണ്ടായത്.
ഇതിനിടെ മമ്മൂക്ക കാണികളോട് കൂവരുത് എന്ന് ആംഗ്യം കാണിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വക വെക്കാതെ കാണികള്‍ കൂവുകയാണ് ചെയ്തത്. മമ്മൂട്ടിയാകട്ടേ, പാര്‍വതിയ്ക്ക് അവാര്‍ഡ്‌സമ്മാനിച്ചശേഷം അവരെ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിക്കുകയും ചെയ്തു.