അന്തരിച്ച തെന്നിന്ത്യൻ താരസുന്ദരി സൗന്ദര്യയുടെ ജീവിതകഥ സിനിമയാകുന്നു. 2004ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്.
സൗന്ദര്യയുടെ വേഷം ആരായിരിക്കും അഭിനയിക്കുക എന്നറിയാൻ സിനിമാലോകം ഉറ്റുനോക്കുകയാണ്. പെലി ചൂപുല്ലു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളാണ് സൗന്ദര്യ ചിത്രം നിർമിക്കുന്നത്.
കന്നഡ സിനിമയിലെ സംവിധായകനും നിർമാതാവുമായ കെ.പി സത്യനാരായണന്റെ മകളാണ് സൗന്ദര്യ. തെലുങ്കിനൊപ്പം തമിഴിലും മലയാളത്തിലും തിളങ്ങിയ നടിയാണ്. രജനീകാന്ത് ചിത്രങ്ങളായ പടയപ്പ, അരുണാചലം എന്നിവയിൽ നായികയായിരുന്നു.
മലയാളത്തിൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ കിളിച്ചുണ്ടൻ മാന്പഴം, സത്യൻഅന്തിക്കാട്-ജയറാം കൂട്ടുകെട്ടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.