കുന്നംകുളം: നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ വൃത്തിയും ഭക്ഷണനിലവാരവും ഉറപ്പുവരുത്തുന്നതിന് ഹോട്ടലുകാരുടെ സംഘടനയായ റസ്റ്റോറന്റ് അസോസിയേഷൻ തന്നെ രംഗത്ത്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം ഉത്തരവാദിത്വത്തിൽ ഹോട്ടലുകൾ ശുചിയായിരിക്കണമെന്ന ആഹ്വാനത്തോടെ അസോസിയേഷൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
നഗരത്തിലെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് ഏറെ പഴകിയ ഭക്ഷണമാണ് കഴിഞ്ഞദിവസം ലഭിച്ചത്.ഇതിന്റെ പ്രതിഷേധം നിലനിൽക്കെ തുറന്നുപ്രവർത്തിച്ച ഈ ഹോട്ടൽ അസോസിയേഷൻ തന്നെ ഇടപെട്ട് പൂട്ടിയിടിച്ചു. ഹോട്ടലിൽ അറ്റകുറ്റപണികൾ നടത്തിയശേഷം തുറന്നാൽ മതിയെന്നും ബാക്കിവന്ന ഭക്ഷണപദാർഥങ്ങൾ പിറ്റേദിവസത്തേക്ക് വയ്ക്കരുതെന്നും കർശനനിർദേശം നൽകിയിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരങ്ങൾ അസോസിയേഷൻ മേഖലയിലെ എല്ലാ ഹോട്ടലുകൾക്കും തന്നെ നല്കിയിട്ടുണ്ട്. കു്ന്നംകുളത്തെ എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടന തന്നെ ഇതിനു മുൻകൈയെടുത്തിരിക്കുന്നത്.
നഗരത്തിൽ തട്ടുകടകൾ വ്യാപകമായപ്പോൾ അത് ഇവിടത്തെ ഹോട്ടൽ കച്ചവടത്തെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോൾ നഗരസഭ നഗരത്തിൽ തട്ടുകടകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. അതിനാൽ നല്ല ഭക്ഷണം ലഭ്യമാക്കി ആളുകളെ ഹോട്ടലിലേക്ക് ആകർഷിക്കുന്നതിനു കൂടി വേണ്ടിയാണ് റസ്റ്റോറന്റ് അസോസിയേഷൻ ഹോട്ടൽ ഭക്ഷണത്തിന്റെ ഗുണമേ·
യിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും ഭാരവാഹികളായ ടി.എ.ഉസ്മാൻ, സുന്ദരൻ നായർ, ദേവൻ അന്നപൂർണ എന്നിവർ അറിയിച്ചു.