മാഹി:പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ വിലാപയാത്രയ്ക്കിടെ പള്ളൂരിൽ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടുവാൻ മാഹിയിലും പള്ളൂരിലും റെയ്ഡ് തുടങ്ങി. സിപിഎം പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ്. ആറുപേരെ കസ്റ്റഡിയിലെടുത്തു.
ഇന്നു പുലർച്ചെ മാഹി പോലീസ് സൂപ്രണ്ട് ആർ.രാധാകൃഷ്ണയുടെ നേതൃത്വത്തിലാണ് റെയ്ഡ് ആരംഭിച്ചത്.ബാബുവിന്റെ വിലാപയാത്ര കഴിഞ്ഞ് എട്ടിന് വൈകുന്നേരമായിരുന്നു സംഘർഷം അരങ്ങേറിയത്.
തീ വയ്പ് അടക്കമുള്ള അക്രമങ്ങൾ ഉണ്ടായി. പള്ളൂരിലെ ബിജെപി ഓഫീസും. പോലീസ് ജീപ്പും തീവെച്ചതിന് പുറമെ ബിജെപി പ്രവർത്തകരുടെ വീടുകൾക്കും, കടകൾക്ക് നേരെയും അക്രമണം നടന്നിരുന്നു. 500 പേർക്കെതിരെ കേസെടുത്ത് അന്വേഷണം മുന്നോട് പോകുന്നതിനിടയ്ക്കാണ് റെയ്ഡ് നടന്നത്.