അമരവിള : സർക്കാരിന്റെ മദ്യ നയം സംസ്ഥാനത്തെ വൻ ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് വി. എം. സുധീരൻ. പുതിയ മദ്യശാലകൾക്ക് സംസ്ഥാനത്ത് നിയമങ്ങൾ പാലിക്കാതെ അനുമതി നൽകിയത് വഴി വിദ്യാർഥികൾക്കും യുവാക്കളും യഥേഷ്ടം മദ്യം ലഭിക്കുന്ന സാഹചര്യമുണ്ട്.
ഇടക്കാലങ്ങളിൽ നടന്നിട്ടുളള ഒട്ടുമിക്ക ക്രിമിനൽ കേസുകളിലും മദ്യമാണ് വില്ലനെന്നും സുധീരൻ പറഞ്ഞു. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃപഠന ക്യാന്പ് നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുധീരൻ.
എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.സാബു ജി. വർഗീസ്, ടി. എസ്. ഡാനിഷ് , ഡോ.രാധാമണി നായർ, എൻ. രവികുമാർ, ബി.മോഹൻ കുമാർ, പി.വിൻസെന്റ് , എ.കെ. അജീബ് തുടങ്ങിയവർ പ്രസംഗിച്ചു.