മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം: ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി ഫാ​ൻ​സ്; ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ത്ത് നെ​ല്ല് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി നൽകും

ആ​റ്റി​ങ്ങ​ൽ: ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സി​ന്‍റെ വേ​റി​ട്ട ജ​ന്മ​ദി​നാ​ഘോ​ഷം. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം വാ​ർ​ഡി​ലെ പെ​രു​മാ​ൾ മ​ഠം ഏ​ല​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​റ്റി​ങ്ങ​ൽ ഏ​രി​യാ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ ത​രി​ശു​നി​ല​ത്ത് കൃ​ഷി ഇ​റ​ക്കി​യ​ത്.

ഞാ​റു​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ത്ത് നെ​ല്ല് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ് ഫാ​ൻ​സി​ന്‍റെ ല​ക്ഷ്യം.ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ പ്രി​ൻ​സ് രാ​ജ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് ച​ക്കു, ഉ​ണ്ണി, ഹ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts