പാലക്കാട്: ചലച്ചിത്ര നടൻ വിജയൻ പെരിങ്ങോട്(66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അന്ത്യം.
സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിരുന്ന വിജയൻ പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. 1983ൽ പി.എൻ. മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘അസ്ത്രം’എന്ന ചിത്രമാണ് ആദ്യ ചിത്രം. പിന്നീട് നാൽപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യന് അന്തിക്കാട്, ലാല്‍ജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവൻ, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, വടക്കുംനാഥൻ, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.