അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു​പെ​ട്ട നി​പ്പാ വൈ​റ​സും, പ​തി​വി​ലും നേ​ര​ത്തേ എ​ത്തി​യ മ​ഴ​യും! മാന്പഴവിപണി കൂപ്പുകുത്തുന്നു

കോ​ഴി​ക്കോ​ട്: പ​തി​വി​ലും നേ​ര​ത്തേ എ​ത്തി​യ മ​ഴ​യും അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നു​പെ​ട്ട നി​പ്പാ വൈ​റ​സും പ​ഴ​വി​പ​ണി​യെ പാ​ടേ ത​ള​ർ​ത്തു​ന്നു. ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടാ​യി​രു​ന്ന മാ​ന്പ​ഴ​ത്തി​നു വൈ​റ​സ് ഭീ​തി പ​ട​ർ​ന്ന​തു തി​രി​ച്ച​ടി​യാ​യി.

കി​ലോ​യ്ക്ക് എ​ൺ​പ​തും തൊ​ണ്ണൂ​റു​മാ​യി​രു​ന്ന മാ​ന്പ​ഴ​ത്തി​ന് സീ​സ​ണാ​യ​തോ​ടെ അ​റു​പ​തും നാ​ല്പതു​മൊ​ക്കെ​യാ​യി കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, നി​പ്പാ വൈ​റ​സ് വ​ന്ന​തോ​ടെ മാ​ന്പ​ഴം ആ​ളു​ക​ൾ വാ​ങ്ങാ​തെ​യാ​യി. നോ​ന്പുകാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന​തു പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു പ​ഴ​വി​പ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മാ​മ്പ​ഴവി​പ​ണി​യെ​യും ഞാ​വ​ൽ​പ​ഴ വി​പ​ണി​യെ​യു​മാ​ണ് വൈ​റ​സ് ഭീ​തി കൂ​ടു​ത​ലും ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് ഇ​രു​ന്നൂ​റും മു​ന്നൂ​റും വ​രെ വി​ല​വ​ന്നി​രു​ന്ന ഞാ​വ​ൽപ​ഴ​ത്തി​ന്‍റെ വി​പ​ണി​യും ത​ക​ർ​ന്നു. നോ​ന്പ് കാ​ല​ത്തു കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ങ്ങി​യി​രു​ന്ന പ​ഴ​മാ​യി​രു​ന്നു ഞാ​വ​ൽ.

Related posts