കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ തപാൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പോസ്റ്റ് ഓഫീസ്, ആർഎംഎസ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ തപാൽ വിതരണം മുടങ്ങി. ഈ മേഖലയിൽ പണിയെടുക്കുന്ന രണ്ടരലക്ഷത്തോളം വരുന്ന ഗ്രാമീണ്ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പഠിച്ച കമലേഷ്ചന്ദ്ര കമ്മറ്റി റിപ്പോർട്ട് പരിഗണിക്കുക, ജിഡി എസ് ജീവനക്കാരുടെ വേതന പരിഷ്കരണം നടപ്പിലാക്കുക, ജിഡിഎസ് മെന്പർഷിപ്പ് വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
എൻഎഫ്പിഇ, എഫ്എൻപി.ഒ എന്നീ സംഘടനളാണ് പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്. പോസ്റ്റോഫീസുകൾ അടഞ്ഞുകിടന്നതോടെ രാവിലെ മുതൽ സാധാരണ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി. പണിമുടക്കിയ ജീവനക്കാർ കോട്ടയത്ത് പ്രകടനം നടത്തി.
രാജേഷ് മാന്നാനം, കുരുവിള വർഗീസ്, പി.എൻ.മുരളീധരൻ തുടങ്ങിയവർ നേതൃത്വം നല്കി. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നേക്കുമെന്നാണ് സൂചന. ഭാരതീയ പോസ്റ്റൽ എംപ്ലോയിസ് അസോസിയേഷന്റെ 15മത് സംസ്ഥാന സമ്മേളനം 24 മുതൽ 26 വരെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റർ ഹാളിൽ നടക്കും.
24നു ചേരുന്ന സർക്കിൾ കമ്മിറ്റി യോഗത്തോടെ സമ്മേളനം ആരംഭിക്കും. 25ന് നടക്കുന്ന പൊതുസമ്മേളനം ബിപിഇഎഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എസ്. ചന്ദേൽ ഉദ്ഘാടനം ചെയ്യും. റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പങ്കെടുക്കും.
തുടർന്ന് പ്രതിനിധി സമ്മേളനം, വനിതാ സമ്മേളനം, സെമിനാറുകൾ സാംസ്കാരിക കൂട്ടായ്മകൾ നടക്കും. 26ന് 1.30ന് നടക്കുന്ന സമാപന സമ്മേളനം ബിഎംഎസ് അഖിലേന്ത്യ കമ്മിറ്റിയംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ചു ചു