ചവറ : വൈക്കം എംഎൽഎ ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ തിരുവനന്തപുരം പൂന്തറ സ്വദേശി യാസിൻ ( 19 ) ,വള്ളക്കടവ് സ്വദേശി റാഷിദ് ( 20 ) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 8.20 ന് ദേശീയ പാതയിൽ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം .
തിരുവനന്തപുരത്തേയ്ക്ക് പോവുകയായിന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിന്റെ മുൻവശത്തെ വീൽ ഒടിഞ്ഞുമാറി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരെ ചവറ പോലീസിന്റെ ആംബുലൻസിൽ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.