നിപ്പാ വൈറസ്: ദേശീയ ദുരന്തനിവാരണ സേന ഇന്ന് എത്തില്ല; പുനൈയിൽ നിന്ന് വിദ ഗ്ധരായ മൃഗസംരക്ഷണ വകുപ്പ് സംഘമെത്തും

തിരൂർ: മലപ്പുറത്തെ നിപ്പാ വൈറസ് ബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേന ഇന്ന് സന്ദർശനം നടത്തില്ല. ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

അതേസമയം, പൂനെയിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Related posts