യൂ​ബ​ര്‍ ക​പ്പ്: ഇ​ന്ത്യ പു​റ​ത്ത്

ബാ​ങ്കോ​ക്ക്: യൂ​ബ​ര്‍ ക​പ്പ് ബാ​ഡ്മി​ന്‍റ​ണി​ല്‍നി​ന്ന് ഇ​ന്ത്യ​ പു​റ​ത്താ​യി. ഗ്രൂ​പ്പ് എ​യി​ല്‍ ജ​പ്പാ​നോ​ട് 5-0ന്‍റെ ​തോ​ല്‍വി​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​നേ​രി​ട്ട​ത്. സിം​ഗി​ള്‍സി​ല്‍ സൈ​ന നെ​ഹ്‌വാ​ള്‍ നാ​ലു മാ​ച്ച് പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി തോ​ല്‍വി​യേ​റ്റു​വാ​ങ്ങി.

പി.​വി. സി​ന്ധു, അ​ശ്വി​നി പൊ​ന്ന​പ്പ എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ടൂ​ര്‍ണ​മെ​ന്‍റി​ലെ​ത്തി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍വി​യാ​യി​രു​ന്നു. സൈ​ന- അ​കാ​നെ യാ​മ​ഗു​ച്ചി സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു തോ​ല്‍വി നേ​രി​ട്ടു.

നി​ര്‍ണാ​യ​മാ​യ മൂ​ന്നാം ഗെ​യി​മി​ല്‍ സൈ​ന ലോ​ക ര​ണ്ടാം ന​മ്പ​ർ താരത്തോടു വ​രു​ത്തി​യ പി​ഴ​വു​ക​ളാ​ണ് തോ​ല്‍വി​ക്കി​ട​യാ​ക്കി​യ​ത്. നാ​ലു മാ​ച്ച് പോ​യി​ന്‍റു​ക​ള്‍ ന​ഷ്ട​മാ​ക്കി​യ സൈ​ന 21-19, 9-21, 22-20ന് ​തോ​റ്റു. ഡ​ബി​ള്‍സി​ല്‍ സം‍യോ​ജി​ത ഘോ​ര്‍പ​ടെ-​പ്ര​ജാ​ക്ത സാ​വ​ന്ത് സ​ഖ്യം 21-15, 21-6ന് ​ലോ​ക നാ​ലാം ന​മ്പ​ര്‍ അ​യാ​കാ ത​ക​ഹാ​ഷി-​മി​സാ​കി മ​റ്റ്‌​സു​ടോ​മോ സ​ഖ്യ​ത്തോ​ട് തോ​റ്റു.

ര​ണ്ടാം സിം​ഗി​ൾസി​ല്‍ വൈ​ഷ്ണ​വി റെ​ഡ്ഢി ജാ​ക്ക​യെ ലോ​ക ചാ​മ്പ്യ​ന്‍ നൊ​സോ​മി ഒ​കു​ഹാ​ര 21-10, 21-13ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ലാം മ​ത്സ​ര​ത്തി​ല്‍ വൈ​ഷ്ണ​വി ഭാ​ലേ-​മേ​ഘ​ന ജാ​കം​പു​ഡി സ​ഖ്യ​വും അ​വ​സാ​ന സിം​ഗി​ള്‍സി​ല്‍ അ​രു​ണ പ്ര​ഭു​ദേ​ശാ​യി​യും തോ​റ്റു.

Related posts