കോട്ടയം: ജില്ലയിൽ ഇന്നലെ മൂന്നിടത്തു നിന്നായി മൂന്നു പേരെ കാണാതായി. തൃക്കൊടിത്താനത്ത് 19കാരിയെയും വെള്ളൂരിൽ 66കാരനെയുമാണ് കാണാതായത്. തിടനാട്ടിൽ നിന്ന് കാണാതായ 16കാരിയെ പോലീസ് കണ്ടെത്തി.
19കാരിയെ കാണാതായതിന് തൃക്കൊടിത്താനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ‘ഞാൻ പോകുന്നു, എന്നെ അന്വേഷിക്കേണ്ട’ എന്ന രീതിയിൽ ഒരു കത്ത് എഴുതി വച്ചിട്ടാണ് പെണ്‍കുട്ടി പോയത്.
മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നയാളല്ല. പോലീസ് അന്വേഷണത്തിൽ പെണ്‍കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് പോലീസ് പറയുന്നത്. വെള്ളൂരിൽ നിന്ന് കാണാതായ വൃദ്ധനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
രമണൻ എന്നയാളെ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കാണാതായത്. സുഹൃത്തിനെ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
വെള്ളൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. തിടനാട്ടിൽ നിന്ന് കാണാതായ 16കാരിയെ ഈരാറ്റുപേട്ട പോലീസ് ഇന്നലെ കണ്ടെത്തി വീട്ടിലെത്തിച്ചു.